കണ്ണൂര്‍ നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

Published on 16 October 2020 11:26 am IST
×

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന് മുമ്പിലെ കണ്ണന്‍ ടീ സ്റ്റാളില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള പാലും തൈരും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ നേതൃത്വത്തില്‍ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. മണിപ്രസാദ്, സി. ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  

ഉപയോഗ തീയതി കഴിഞ്ഞ് 18 ദിവസമായ 14 പാക്കറ്റ് പാല്, തൈര് എന്നിവയാണ് ഇന്ന് രാവിലെ പിടിച്ചെടുത്തത്. കോവിഡ് രോഗവ്യാപനം നടക്കുന്നതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും ഇത്തരത്തിലുള്ള പൊതുജനോരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന തരത്തിലും വ്യാപാരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി. ഇന്ദിര പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait