സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി

Published on 16 October 2020 11:16 am IST
×

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്‍വില 37,560 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വില വീണ്ടും കുറഞ്ഞത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ച തന്നെ വിലയില്‍ ഒരു ശതമാനത്തോളമാണ് കുറവുണ്ടയത്. യു.എസ് ഉത്തേജന പാക്കേജ് സംബന്ധിച്ച്
അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait