കാസർകോട്  തെയ്യത്തിനു അനുമതി;കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം- കളക്ടര്‍

kannur metro
Published on 15 October 2020 8:28 pm IST
×

കാസർകോട്:കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ. ഒരു സ്ഥലത്ത് ഒറ്റ ദിവസം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ. തെയ്യം കെട്ടിയാടുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വാങ്ങുകയും വേണം.നവരാത്രി മഹോല്‍സവത്തിന് അനുമതിയില്ല                                                                                                                                                                     

നവരാത്രി മഹോല്‍സവത്തിന് അനുമതിയില്ല  

കോവിഡ്‌രോഗ വ്യാപനം രൂക്ഷമായിട്ടുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന നവരാത്രി മഹോല്‍സവത്തിന് അനുമതി  നല്‍കാനാവില്ലെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait