കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

കോവിഡ്: ലോകം നേരിടുന്നത് ഗുരുതര സാമ്പത്തികമാന്ദ്യമെന്ന് ലോകബാങ്ക് 

Published on 15 October 2020 8:25 pm IST
×

വാഷിങ്ടന്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം 1930 ല്‍ സംഭവിച്ചതിനു സമാനമായ ഗുരുതര സാമ്പത്തിക മാന്ദ്യമാണ് നേരിടുന്നതെന്ന് ലോകബാങ്ക്. വിവിധ വികസിത, അവികസിത രാജ്യങ്ങളില്‍ കനത്ത ആഘാതമാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ കടുത്ത കടബാധ്യതാ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 12 ബില്യണ്‍ ഡോളറിന്റെ ആരോഗ്യ അടിയന്തര പദ്ധതിയാണ് ലോകബാങ്ക് നടപ്പാക്കുന്നത്. വാക്സിനും മറ്റ് ആരോഗ്യ സംവിധാനങ്ങളും വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ജോലി നഷ്ടപ്പെട്ട്, വരുമാനമില്ലാതെ നട്ടം തിരിയുന്ന വികസിത, അവികസിത രാജ്യങ്ങളിലെ ആളുകള്‍ക്കാണ് സഹായമെത്തേണ്ടത്. പ്രവാസികളില്‍ നിന്ന് പണം എത്തുന്ന രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ്  പ്രാഥമിക പരിഗണനയെന്നും മാല്‍പാസ് പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait