മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കത്തുകളയച്ച് പ്രതിഷേധം 

kannur metro
Published on 15 October 2020 8:21 pm IST
×

കണ്ണൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയും, ഇരകളെ അപമാനിക്കുന്ന ബി.ജെ.പി നടപടിയില്‍ പ്രതിഷേധിച്ചും, ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഢനത്തിനിരയായി കൊല ചെയ്യപ്പെട്ടതില്‍ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ചും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തുകളയച്ച് പ്രതിഷേധിച്ചു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിപാടി ജില്ലയില്‍ 82 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. 

സ്ത്രീകളെ അപമാനിക്കുന്നതും അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും അവിശ്വസനീയവും അവികസിത പ്രദേശത്ത് നടക്കുന്നതുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞ വസ്തുതകള്‍ കത്തില്‍ രേഖപ്പെടുത്തി. കത്തയക്കല്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പില്‍ വച്ച് കത്തുകളയച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് നിര്‍വ്വഹിച്ചു.ചടങ്ങിന് സംസ്ഥാന സെക്രട്ടറി പി.കെ  സരസ്വതി, നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞമ്മ തോമസ്, നേതാക്കളായ കെ. നിഷ, പി.വി.രുഗ്മിണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait