കൊവിഡ്: ജില്ലയില്‍ 643 പേര്‍ക്കു കൂടി രോഗമുക്തി

Published on 15 October 2020 8:18 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 643 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 12,304 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 487 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 30 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 20 പേരും, പാലയാട് സി.എഫ്.എല്‍.ടി.സി, കണ്ണൂര്‍ ജില്ലാ ആശുപത്രി, സ്പോര്‍ട്സ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് 13 പേര്‍ വീതവും, കൂത്തുപറമ്പ് ഓള്‍ഡ് ബില്‍ഡിംഗില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് ഏഴ്‌പേരും സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും മിംസ് കണ്ണൂര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാലുപേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. എ.കെ.ജി ഹോസ്പിറ്റല്‍, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, പൂക്കോട് ഡേ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ധനലക്ഷ്മി ഹോസ്പിറ്റല്‍, ജിം കെയര്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആറാട്ട് റോഡ്, സി.ആര്‍.പി.എഫ് ക്യാമ്പ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഹജ്ജ് ഹോം മലപ്പുറം, ഐ.ആര്‍.സി മെഡിറ്റേഷന്‍ സെന്റര്‍, നേവല്‍ അക്കാദമി, നിലേലത്ത് പള്ളി പൂല ബസാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോപേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait