കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

ടയര്‍ കമ്പനിയില്‍ ഇലക്ട്രിക്ക് ചേമ്പര്‍ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു 

kannur metro
Published on 15 October 2020 6:23 pm IST
×

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയനിരത്തിലെ ശക്തി ടയര്‍ റീട്രേഡിങ്ങ് കമ്പനിയില്‍ ഇലക്ട്രിക്ക് ചേമ്പര്‍ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. ചാല  കോയ്യോട് സ്വദേശി അബ്ദുള്ള പീടികയ്ക്ക് സമീപം കിളച്ചപറമ്പത്ത് പവിത്രന്‍ (52) ആണ് മരിച്ചത്. ടയര്‍ റീ സോള്‍ ചെയ്യുന്ന ഇലക്ട്രിക്ക് ചേമ്പറിന്റെ ഡോര്‍ പൊട്ടിതെറിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പവിത്രനെ ഉടന്‍ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എന്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ ചുവരിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പവിത്രന്‍ ഉള്‍പ്പെടെ നാല് തൊഴിലാളികളാണ് അപകടസമയത്ത് ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍, സി.ഐ ബിനു മോഹനന്‍, എസ്.ഐ ബിജു തുടങ്ങിയവര്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തി. പരേതരായ കിളച്ചപറമ്പത്ത് കുഞ്ഞപ്പയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: പത്മജ. മക്കള്‍: അമൃതേഷ്, അഭിഷേക്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait