ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ ചുമത്തി അന്വേഷണം തുടങ്ങി

Published on 15 October 2020 4:38 pm IST
×

തളിപ്പറമ്പ്: വഴി ചോദിച്ച് ബൈക്കിലെത്തിയയാള്‍ പാല്‍ വാങ്ങാനായി വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് അതിവേഗം കടന്നുകളഞ്ഞയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. 

കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയ ബൈക്ക് യാത്രികന്‍ 13കാരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ നിയപ്രകാരം കേസെടുത്തു. സംഭവം നടന്നത് ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ കേസ് അന്വേഷിക്കുന്ന എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവും സമീപത്തെ കെട്ടിടത്തിലും മറ്റും സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരികയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait