കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

പെയിന്റിങ് തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി 

Published on 15 October 2020 4:34 pm IST
×

പയ്യന്നൂര്‍: തനിച്ച് താമസിക്കുന്ന പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മമ്പലം കാനം സ്വദേശി തൈവളപ്പില്‍ പത്മനാഭനെ (63) യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി കാണാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സഹോദരന്‍ വീട് തുറന്നു നോക്കിയപ്പോഴാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കാനത്തെ കണ്ണന്‍ അന്തിതിരിയന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: രമ (അടുത്തില), മക്കള്‍: കാവ്യ, കലേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, കരുണാകരന്‍, വിലാസിനി, ലീല, ബാലന്‍, ചന്ദ്രന്‍. പയ്യന്നൂര്‍ പൊലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait