കോവിഡ് ബാധിച്ച് ചക്കരക്കല്‍ സ്വദേശിനി മരിച്ചു

Published on 15 October 2020 3:44 pm IST
×

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ചക്കരക്കല്‍ മുഴപ്പാല കൂറേന്റെ പീടികയിലെ ചന്ദ്രോദയത്തില്‍ കെ. പ്രേമജ (56) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഉത്തമന്‍ മുച്ചാലി. മക്കള്‍: രമ്യ, രമിഷ. 

ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. കോവിഡ് ബാധിച്ച് താഴെചമ്പാട് ആര്‍.സി കുനിയില്‍ കുറുമ്പാല്‍ അബ്ദുള്ള (76) യും മരിച്ചിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait