വ്യാപാരിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ക്കെതിരേ കേസെടുത്തു 

Published on 15 October 2020 2:33 pm IST
×

കണ്ണൂര്‍: പുതിയ ബസ്സ്റ്റാന്‍ഡില്‍ വ്യാപാരിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു. സലാല ടീ സ്റ്റാള്‍ ഉടമ മുഹമ്മദലിക്കുനേരെ ചൊവ്വാഴ്ച ഏഴുമണിയോടെ അക്രമം നടന്നത്. മറ്റൊരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം ഹോട്ടലുടമയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനുശേഷമാണ് മുഹമ്മദലിക്കു നേരേ അക്രമം നടത്തിയത്. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച രാവിലെ 11 മണിവരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതി താവക്കര യൂണിറ്റും കണ്ണൂര്‍ ജില്ലാ മര്‍ച്ചന്റ്‌സ് ചേംബറും പ്രതിഷേധിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait