രാജ്യത്ത് കൊവിഡ് ബാധിതര്‍ 63 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് രോഗം

Published on 01 October 2020 10:49 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,12,585 ആയി. ഒരു  ദിവസത്തിനിടെ 1,181 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 98,678.

നിലവില്‍ 9,40,705 പേര്‍ ചികിത്സയിലാണ്. ഇതുവരെ 52,73,202 പേര്‍ രോഗമുക്തരായി. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.

അതേസമയം, ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 13,84,446 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 6,93,484 പേര്‍ക്കാണ് രോഗം. കര്‍ണാടകയില്‍ 6,01,767 കേസുകളും തമിഴ്‌നാട്ടില്‍ 5,97,602 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 3,99,082 പേര്‍ക്കാണ് രോഗം.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait