സ്വര്‍ണക്കടത്ത് കേസ്: കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍
Published on 01 October 2020 9:50 am IST
×

കോഴിക്കോട്: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടുപോയി. കാരാട്ട് റസാഖ് എം.എല്‍.എയുടെ ബന്ധുവാണ് ഫൈസല്‍. ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. കാരാട്ട് ഫൈസലിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ കസ്റ്റംസ് പരിശോധിക്കുന്നു.

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡി.ആര്‍.ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡി.ആര്‍.ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait