എൻ. രാമകൃഷ്ണൻ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് മുന്നേറ്റത്തിന് കരുത്തു  പകർന്ന നേതാവ്: വി.എം സുധീരൻ

പ്രമുഖ കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന എൻ. രാമകൃഷ്ണൻ്റെ എട്ടാം ചരമ വാർഷിക ദിനമാണിന്ന്.
Published on 01 October 2020 8:41 am IST
×

കണ്ണൂര്‍: അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച് കോണ്‍ഗ്രസിന്റെ നേതൃ പദവിയിലേക്കുയര്‍ന്ന എന്‍. രാമകൃഷ്ണന്റെ കഠിനാധ്വാനം അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് കരുത്തു പകര്‍ന്നു. ഡി.സി.സി പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

1971 ല്‍ കാസര്‍കോട് നിന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പാര്‍ലമെന്റിലേക്ക് നേടിയ വന്‍ വിജയത്തിന്റെ പിന്നിലെ ശക്തി അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന എന്‍.ആര്‍ ആയിരുന്നു. എന്‍. രാമകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റും പി.സി മുഹമ്മദ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും വി.എന്‍ ഹാരിസ് കെ.എസ്.യു പ്രസിഡന്റുമായിരുന്ന കാലത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കാനായത് മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയെന്ന നിലയിലും വിവാദങ്ങളില്ലാതെ മികച്ച പ്രവര്‍ത്തനം നടത്താനും എന്‍.ആറിന് കഴിഞ്ഞിരുന്നു. എ.കെ ആന്റണി പ്രസിഡന്റായിരുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി എന്‍.ആര്‍ പ്രവര്‍ത്തിക്കുന്ന കാലം മുതലേ അദ്ദേഹവുമായി അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്. അതെന്നെന്നും നിലനില്‍ക്കുകയും ചെയ്തു. പ്രിയപ്പെട്ട എന്‍.ആറിന്റെ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ സ്‌നേഹാഞ്ജലി അര്‍പ്പിക്കുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

KANNUR KERALA

Related News

Latest News

Loading...please wait