ഹത്രാസ് മാനഭംഗം : കെ.എസ്.യു പ്രതിഷേധിച്ചു

Published on 30 September 2020 10:58 pm IST
×

പാടിയോട്ടുചാല്‍: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരിയുടെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയും പ്രതികളെ സംരക്ഷിക്കുകയും ചെയുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിയോട്ടുചാല്‍ ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.എസ്.യു പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, ചാള്‍സ് സണ്ണി, ഡെല്‍ജോ എം. ഡേവിഡ്, ഹരികൃഷ്ണന്‍ എം.ആര്‍, പ്രണവ് പി.പി, ജോയല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait