ബാബ്റി മസ്ജിദ് വിധി മതേതര ഭാരതത്തിന്റെ അടിത്തറ തകര്‍ക്കുന്നത്: കെ.സി ജോസഫ് എം.എല്‍.എ

Published on 30 September 2020 7:47 pm IST
×

കണ്ണൂര്‍: ലോകം മുഴുവന്‍ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട ബാബ്റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്ന കോടതി വിധി നീതിന്യായ വ്യവസ്ഥിതിയുടെ വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ. 

മതേതര ഭാരതത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ് ഈ വിധി. രാജ്യം മാത്രമല്ല കോടതികള്‍ പോലും കാവിവത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാബ്റി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി ഭരണഘടാ ബെഞ്ചിന്റെ വിധിയില്‍ അവിടെ നടന്ന കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീല്‍ പോകണമെന്ന് കെ.സി ജോസഫ് അഭ്യര്‍ത്ഥിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait