കൊവിഡ്: ജില്ലയില്‍ 185 പേര്‍ക്ക് കൂടി രോഗമുക്തി

Published on 30 September 2020 7:28 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 185 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6747 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 109 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 40 പേരും തലശേരി ജനറല്‍ ആശുപത്രി, സി.എഫ്.എല്‍.ടി.സി പാലയാട് എന്നിവിടങ്ങളില്‍ നിന്ന് എട്ട് പേരുമാണ് രോഗമുക്തരായത്. മിംസ് കണ്ണൂരില്‍ നിന്ന് ആറ് പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് നാല് പേരും തിരുവനന്തപുരം ശ്രീചിത്ര, മുണ്ടയാട് സി.എഫ്.എല്‍.ടി.സി, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ഖത്തര്‍, പരിയാരം ആയുര്‍വേദ കോളേജ് സി.എഫ്.എല്‍.ടി.സി, സി.എഫ്.എല്‍.ടി.സി പരിയാരം, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait