സ്വര്‍ണ്ണവില കൂടി: പവന് 37,360 രൂപയായി 

Published on 30 September 2020 11:27 am IST
×

കണ്ണൂര്‍: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണവില വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. 

തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപ കൂടി 37,200 രൂപയായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait