ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍      കൊവിഡ്: ജില്ലയില്‍ 380 പേര്‍ക്കു കൂടി രോഗമുക്തി      ആസ്റ്റര്‍ മിംസ് കണ്ണൂരിനെതിരെ വ്യാജ പ്രചരണം; ഒരാള്‍ അറസ്റ്റില്‍       കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 341 പേര്‍ക്ക്       പയ്യന്നൂരില്‍ പഴകിയ ഭക്ഷണം പിടികൂടി       ഇന്‍കംടാക്സ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്; കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് അഞ്ച് പവന്‍ നഷ്ടമായി       സ്വന്തം കുലം മുടിക്കുന്ന മകനെ സംരക്ഷിക്കുന്ന അച്ഛനായി കോടിയേരി: കെ. സുധാകരന്‍ എം.പി       കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം      30 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍ 

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 310 പേര്‍ക്ക് 

3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും 
Published on 28 September 2020 6:11 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍കോട് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍. 

20 മരണങ്ങളാണ് ഇന്ന് കോവിഡ്- 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇതു കൂടാതെയുണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239, കോട്ടയം 208, കാസര്‍ഗോഡ് 111, ഇടുക്കി 76, വയനാട് 42, പത്തനംതിട്ട 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍.ഐ.എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വര്‍ധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. ക്രമീകരണങ്ങള്‍ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വര്‍ധനയാണ്.

പോലീസിന് ക്രമസമാധാന പാലനത്തില്‍ ശ്രദ്ധക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തില്‍ ഇതു തടസ്സമായി വന്നു. കര്‍ശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേര്‍. ഇതു അതേനിലയില്‍ നടപ്പാക്കേണ്ടി വരും. ആള്‍ക്കൂട്ടം വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു.

ഇന്നുള്ള സംവിധാനം മാത്രം പോര. പുതിയ ആളുകളെ രംഗത്ത് സഹായത്തിന് നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ചുമതല നല്‍കും. പ്രത്യേകമായ അധികാരങ്ങളും തല്‍ക്കാലം നല്‍കും. മാസ്‌ക് ധരിക്കാത്ത കേസുകളില്‍ പിഴ വര്‍ധിപ്പിക്കും 225 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുണ്ട്. കോവിഡ് ഭേതമായതിനു ശേഷം മറ്റു രോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും. 

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരതരം. ഇന്ന് ഏറ്റവും കൂടുതല്‍ അവിടെയാണ്, 918 പേര്‍ക്ക്. 900 പേര്‍ക്ക് സമ്പര്‍ക്കം മൂലം. കോട്ടയം ജില്ലയില്‍ എല്ലായിടത്തും കോവിഡ് ബാധിതരുണ്ട്. വയനാട്ടില്‍ കൗമാരക്കാരിലും യുവാക്കളിലും രോഗബാധ കൂടുതല്‍. രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാല്‍ ആവശ്യമായ ക്രമീകരണം എല്ലാ തലത്തിലും ഒരുക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് ഗൃഹ ചികിത്സ നടപ്പാക്കും. നമുക്ക് പരിചിതമല്ലാത്ത സാഹചര്യമാണ്. ഇതിനെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടേണ്ടി വരും. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നില്‍. ആവശ്യമായ തീരുമാനം എടുക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait