കൊവിഡ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലി തര്‍ക്കം: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു

Published on 28 September 2020 3:22 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനു പിന്നാലെ യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു. കണ്ണൂരിനു പുറമേ കരിപ്പൂര്‍ വിമാനത്താവളത്തിലും യാത്രക്കാരെ കയറ്റാത്ത സ്ഥിതിയുണ്ടായി. ഇതോടെ ദുബായിലേക്കുള്ള നൂറോളം പേരുടെ യാത്ര മുടങ്ങി. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാനക്കമ്പികള്‍ അംഗീകരിക്കാത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. 

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതുമൂലം നൂറോളം പേര്‍ക്ക് ഇന്ന് ദുബായിലേക്ക് യാത്ര ചെയ്യാനാവില്ല. വൈകിട്ട് 3.30നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരും വിമാത്താവളത്തില്‍ പ്രതിഷേധിച്ചു. മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അമ്പതിലേറെപ്പേരെ മടക്കി അയച്ച വിവരവുമുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. 

നേരത്തെ മെക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്തയാള്‍ക്ക് ദുബായിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. യാത്രക്കാരെ വിലക്കിനെ പറ്റി അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. മൈക്രോ ഹെല്‍ത്ത് ലാബ് സര്‍ട്ടിഫിക്കറ്റ് ദുബായ് വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. എന്നാല്‍ ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞില്ലെന്നാണ് യാത്രക്കാരുടെ പരാതി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait