തളാപ്പില്‍ യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

Published on 28 September 2020 2:44 pm IST
×

കണ്ണൂര്‍: യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കടമ്പൂര്‍ മാളികപറമ്പിലെ പുറത്തില്‍കുണ്ടില്‍ സച്ചിന്‍ (25) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂര്‍ തളാപ്പ് സി. കണ്ണന്‍ സ്മാരക ഓഫീസിനു സമീപമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. കെട്ടിടത്തിനു മുകളില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തെന്നി വീണതാണെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ കെട്ടിടത്തിനു സമീപമുള്ള ഇടവഴിയില്‍ സമീപവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസ് ജീവനക്കാരനായിരുന്നു സച്ചിന്‍. ഇപ്പോള്‍ ജ്യൂസ് വില്‍പ്പനയുടെ സെയില്‍സ്മാന്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇതേ കെട്ടിടത്തില്‍ തന്നെയാണ് ഓഫീസ്.

സുകുമാരന്‍-സുജാത ദമ്പതികളുടെ മകനാണ്. സുബിന ഏക സഹോദരി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait