പെട്രോള്‍ പമ്പ് സമരം ഒത്തുതീര്‍പ്പായി

Published on 28 September 2020 12:33 pm IST
×

പയ്യന്നൂര്‍: ഫ്യൂവല്‍ എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ 14 ദിവസമായി നടത്തിവന്ന പെട്രോള്‍ പമ്പ് സമരം ഒത്തുതീര്‍പ്പായി. പയ്യന്നൂരിലെ എസ്.എസ് പൈ, മലബാര്‍ പെട്രോള്‍ എന്നീ പമ്പുകളിലെ സമരമാണ് സി. കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് യൂണിയന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായത്. 

തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് വെട്ടിക്കുറച്ച വേതനം തിരിച്ച് നല്‍കണമെന്നും തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി കുഞ്ഞപ്പന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കാത്ത അമൃതം പമ്പില്‍ സമരം ശക്തമാക്കാനും തീരുമാനമുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait