അഴിയൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ തിങ്കളാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

Published on 25 September 2020 11:09 pm IST
×

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 50 കൊവിഡ് പോസറ്റീവ് രോഗികളെ  നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിന് ബനാത്ത് മദ്രസയില്‍ സജ്ജമാക്കിയ എഫ്.എല്‍.ടി.സി തിങ്കളാഴ്ച  മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരും മറ്റ് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളില്ലാത്തവരും പരിശോധനയില്‍ കൊവിഡ് സ്ഥീരികരിക്കപ്പെട്ട രോഗികളില്‍ വീടുകളില്‍ നിരീക്ഷത്തത്തില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തവരെയാണ് എഫ്.എല്‍.ടി.സിയില്‍ താമസിപ്പിക്കുക. 

ഇതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ധേശംപ്രകാരം മാനേജ്‌മെന്റ് കമ്മറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന്‍ അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. നസീര്‍,  മെമ്പര്‍ വഫ ഫൈസല്‍, നോഡല്‍ ഓഫീസര്‍ എം.വി സിദ്ധീഖ്, കൊവിഡ് ചുമതലയുള്ള അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷണം കുടുംബശ്രീ യൂനിറ്റാണ് നല്‍ക്കുക. മാലിന്യ സംസ്‌കരണത്തിന് ഇന്‍സുനേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. വളണ്ടിയര്‍ സേവനവും, വാഹന സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളില്‍ സൗകര്യമുണ്ടോ എന്ന് കൊവിഡ് ബ്രിഗേഡിയര്‍മാരെ ഉപയോഗിച്ച് പരിശോധിക്കുന്നതാണ്. 

ജൂലായ് മാസം മുതല്‍ സ്ഥാപനം ഏറ്റെടുത്തെങ്കിലും ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ നിയമനം പൂര്‍ത്തിയാക്കാത്തതുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം സ്ഥിരമായി ഇല്ലാതെ തന്നെ എഫ്.എല്‍.ടി.സി ആരംഭിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എഫ്.എല്‍.ടി.സി ആരംഭിക്കുന്നത്. 50 കിടക്കയും മറ്റ് സൗകര്യങ്ങളും പഞ്ചായത്തിലെ വിവിധ സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും സൗജന്യമായി നല്‍കിയതാണ്. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഭാഗികമായ കണ്ടെയിന്‍മെന്റ് സോണിലാണുള്ളത്. 15, 11 എന്നീ വാര്‍ഡുകളിലെ നിയന്ത്രണം ഒഴിവാക്കി. നാളെ 100 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പി.എച്ച്.സിയില്‍ വെച്ച് നടത്തുന്നതാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait