കണ്ണൂരില്‍ കഞ്ചാവ് വേട്ട നടത്തിയ രണ്ടുപേര്‍ പിടിയില്‍ 

Published on 25 September 2020 10:51 pm IST
×

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കഞ്ചാവ് സംഘത്തെ പിടികൂടി. രഹസ്യാന്യേഷണ വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ അടങ്ങുന്ന സംഘത്തെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോയോളം കഞ്ചാവ് സഹിതം ഇരുവരെയും അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശികളായ കെ. ആഷിഖ് (24), ഇര്‍ഷാദ് (21) എന്നിവരെയും അറസ്റ്റ് ചെയ്തു. കെ.എല്‍ 14 എസ് 4629 കാറും 12500 രൂപയും 3 മൊബൈല്‍ ഫോണുകളും പോലീസ് ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. 

ടൗണ്‍ ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, വനിതാ സ്റ്റേഷന്‍ എസ്.എച്ച്.ഒ ലീലാമ്മ ഫിലിപ്പ് കണ്‍ട്രോള്‍ റൂം എസ്.ഐ സുരേഷ് കുമാര്‍ എന്നിവര്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് കാര്‍ സഹിതം ഇരുവരെയും പിടികൂടിയത്. കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയതു. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതയായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കഞ്ചാവ് ജയിലില്‍ തടവുകാര്‍ക്ക് കൈമാറാന്‍ എത്തിയതായി സംശയമുണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണികളായ ഇവര്‍ നേരത്തെ അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait