വടകര ചെക്യാട് ബി.എസ്.എഫ് ക്യാമ്പില്‍ കൊവിഡ് വ്യാപനം; 200 ഓളം ജവാന്മാര്‍ക്ക് രോഗം

Published on 25 September 2020 10:46 pm IST
×

കോഴിക്കോട്: വടകര ചെക്യാട് ബി.എസ്.എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കൊവിഡ്. 15 പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്. ബാക്കി ആളുകള്‍ക്ക് ഞായറാഴ്ച ടെസ്റ്റ് നടത്തും. ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാമ്പ് കൊവിഡ് എഫ്.എല്‍.റ്റി.സി ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യവകുപ്പ് ഡോക്ടറെ നിയമിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait