തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡ് നറുക്കെടുപ്പ് 28 മുതല്‍

Published on 25 September 2020 7:25 pm IST
×

കണ്ണൂര്‍: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാല് മണിക്കാണ്. 

ബ്ലോക്ക്,  ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ നറുക്കെടുപ്പ് യോഗത്തിന്റെ വിശദ വിവരം, തീയ്യതി, തദ്ദേശ സ്ഥാപനത്തിന്റെ പേര്, സമയം എന്ന ക്രമത്തില്‍ 

ബ്ലോക്ക് പഞ്ചായത്ത്:

ഒക്ടോബര്‍ 5- കല്ല്യശ്ശേരി, പയ്യന്നൂര്‍ - രാവിലെ 10.30, തളിപ്പറമ്പ്, ഇരിക്കൂര്‍ - 11 മണി, കണ്ണൂര്‍, എടക്കാട് - 11.30, തലശ്ശേരി, കൂത്തുപറമ്പ - 12 മണി, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ - 12.30.

ഗ്രാമ പഞ്ചായത്ത്: 

സപ്തംബര്‍ 28 - കൊളച്ചേരി, മുണ്ടേരി - രാവിലെ 10.30, ചെമ്പിലോട്, കടമ്പൂര്‍- 11  മണി, പെരളശ്ശേരി, ചെറുപുഴ - 11.30, രാമന്തളി, കുഞ്ഞിമംഗലം- 12 മണി, കാങ്കോല്‍-ആലപ്പടമ്പ, എരമം-കുറ്റൂര്‍ - 2.30, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര - 3 മണി.  

29ന് - ചെറുതാഴം, മാടായി - രാവിലെ 10 മണി, ഏഴോം, ചെറുകുന്ന് - 10.30, മാട്ടൂല്‍, കണ്ണപുരം - 11 മണി, കല്ല്യാശ്ശേരി, നാറാത്ത് - 11.30, ചിറക്കല്‍, വളപട്ടണം - 12 മണി, അഴീക്കോട്, പാപ്പിനിശ്ശേരി - 12.30, ഉദയഗിരി, ആലക്കോട് - ഒരു മണി, നടുവില്‍, ചപ്പാരപ്പടവ് - 2.30, ചെങ്ങളായി, കുറുമാത്തൂര്‍ - 3 മണി, പരിയാരം, പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ - 3.30.

30 ന് - ഇരിക്കൂര്‍, എരുവേശ്ശി - രാവിലെ 10 മണി, മലപ്പട്ടം, പയ്യാവൂര്‍ - 10.30, മയ്യില്‍, പടിയൂര്‍ - 11 മണി, ഉളിക്കല്‍, കുറ്റിയാട്ടൂര്‍ - 11.30,  ചൊക്ലി, പന്ന്യന്നൂര്‍ - 12 മണി, മൊകേരി, കതിരൂര്‍ - 12.30, ആറളം, അയ്യന്‍കുന്ന് - 2.30, കീഴല്ലൂര്‍, തില്ലങ്കേരി - 3 മണി, കൂടാളി, പായം - 3.30.

ഒക്ടോബര്‍ ഒന്ന് - മുഴപ്പിലങ്ങാട്, വേങ്ങാട് - രാവിലെ 10 മണി, ധര്‍മ്മടം, എരഞ്ഞോളി - 10.30, പിണറായി, ന്യൂമാഹി - 11 മണി, അഞ്ചരക്കണ്ടി, തൃപ്പങ്ങോട്ടൂര്‍ - 11.30, ചിറ്റാരിപ്പറമ്പ, പാട്യം - 12 മണി, കുന്നോത്ത്പറമ്പ, മാങ്ങാട്ടിടം - 12.30, കോട്ടയം, കണിച്ചാര്‍ - ഒരു മണി, കേളകം, കൊട്ടിയൂര്‍ - 2.30, മുഴക്കുന്ന്, കോളയാട് - 3 മണി, മാലൂര്‍, പേരാവൂര്‍ - 3.30.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait