കേളകം ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ നിബന്ധനകളോടെ ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി 

Published on 20 September 2020 10:42 pm IST
×

കണ്ണൂര്‍: കേളകം ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ നിബന്ധനകളോടെ ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സേഫ്റ്റി കമ്മിറ്റിയോഗം അനുമതി നല്‍കി. കേളകം ടൗണില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി അടച്ചിട്ട കടകളാണ് ചൊവ്വാഴ്ച തുറക്കുന്നത്. 

കേളകം ടൗണില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി അടച്ചിട്ട കേളകം ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരണത്തിന് ശേഷം ചൊവ്വാഴ്ച നിബന്ധനകളോടെ തുറക്കാന്‍ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കച്ചവടക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരിക്കുന്നതിനായി തുറക്കാവുന്നതാണ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തന സമയം. ഹോട്ടലുകളില്‍ പാഴ്സല്‍ സംവിധാനം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അടക്കാത്തോട് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ആവശ്യമില്ലാതെ ടൗണില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും സേഫ്റ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യ-മാംസ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവാദമില്ല. 

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും അല്ലാത്തപക്ഷം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും യോഗം തീരുമാനമെടുത്തിട്ടുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait