കണ്ണൂര്‍ ജില്ലയിലെ 52 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ 

Published on 20 September 2020 9:48 pm IST
×

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 52 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം- 5, 7, 14, അയ്യന്‍കുന്ന് 10, 11, 16, ചെമ്പിലോട്- 10, 16, 17, ചെങ്ങളായി- 3, ചിറക്കല്‍- 4, ധര്‍മ്മടം- 14, ഏഴോം- 5, ഇരിക്കൂര്‍- 1, ഇരിട്ടി നഗരസഭ- 4, 22, കടമ്പൂര്‍- 12, കതിരൂര്‍- 1, കീഴല്ലൂര്‍- 8, കണ്ണൂര്‍ കോര്‍പ്പറേഷന്‍- 7, 47, 52, കോളയാട്- 11, കുന്നോത്തുപറമ്പ്- 17, 20, കുറുമാത്തൂര്‍- 16, കുറ്റിയാട്ടൂര്‍- 16, മാടായി- 15, മട്ടന്നൂര്‍  നഗരസഭ- 17,31, മാട്ടൂല്‍- 9, മൊകേരി- 1, മുണ്ടേരി- 4, മുഴക്കുന്ന്- 7, 13, ന്യൂമാഹി- 13, പടിയൂര്‍ കല്ല്യാട്- 4, പരിയാരം- 12, പയ്യന്നൂര്‍ നഗരസഭ- 41, പയ്യാവൂര്‍- 15, പെരളശ്ശേരി- 17, പാനൂര്‍ നഗരസഭ- 18, പിണറായി- 18, തലശ്ശേരി നഗരസഭ- 3, 10, 41, 47, തില്ലങ്കേരി- 6, 7, ഉദയഗിരി- 1 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചൊക്ലി- 7, പടിയൂര്‍ കല്ല്യാട്- 9 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന എരുവേശ്ശി- 10, ചെറുപുഴ- 4, നടുവില്‍- 11 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait