ചാലോട് നിയന്ത്രണംവിട്ട കാറിടിച്ച് ഒരാള്‍ മരണപ്പെട്ടു 

Published on 20 September 2020 8:26 pm IST
×

മട്ടന്നൂര്‍: ചാലോട് മൂലക്കരിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാള്‍ മരണപ്പെട്ടു. മൂലക്കണ്ടി ഹൗസില്‍ പരേതനായ കുഞ്ഞിരാമന്റെ മകന്‍ എം.കെ  വിനീഷ് (41) ആണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് 11 മണിക്ക് ശേഷം മട്ടന്നൂര്‍ ഭാഗത്തു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മൂലക്കരി വര്‍ക്ക്‌ഷോപ്പിനടുത്ത് നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറിലും തൊട്ടടുത്ത കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറിലും ഇടിച്ചശേഷം കട വരാന്തയില്‍ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടുപറമ്പിലെ മതിലിനും ഗേറ്റിനും ഇടിച്ചാണ് കാര്‍ നിന്നത്. വിനീഷിന്റെ അമ്മ: രുഗ്മിണി. സഹോദരങ്ങള്‍: കനക, സുധാകരന്‍, ഇന്ദിര, പ്രജീഷ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait