കൊവിഡ്: കണ്ണൂരില്‍ 158 പേര്‍ക്ക് കൂടി രോഗമുക്തി

Published on 20 September 2020 6:53 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 158 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4896 ആയി.

ഹോം ഐസോലേഷനില്‍ കഴിയുകയായിരുന്ന 76 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 15 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 10 പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സി.എഫ്.എല്‍.ടി.സി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഏഴ് വീതം പേരും, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ആറ് പേരും രോഗമുക്തി നേടിയിട്ടുണ്ട്. റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍, മിംസ് കാലിക്കറ്റ്, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, പ്രീമെട്രിക് ഹോസ്റ്റല്‍, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും നാല് വീതം പേരും സി.എഫ്.എല്‍.ടി.സി പരിയാരത്ത് നിന്ന് മൂന്ന് പേരും രോഗക്തരായി. ബേബി മെമ്മോറിയല്‍ കാലിക്കറ്റ്, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം പേരും, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മൈത്ര ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റല്‍, അലിക്സ് കൂട്ടുമുഖം, ഐ.ജി ഹോസ്പിറ്റല്‍ തലശേരി, ചെറുകുന്ന് എസ്.എം.ഡി.പി.എച്ച്, എ.കെ.ജി ഹോസ്പിറ്റല്‍, കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഹോസ്റ്റല്‍ കരിമ്പം, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait