എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published on 20 September 2020 3:08 pm IST
×

ന്യൂഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പനിയും തൊണ്ട വേദനയുമടക്കമുള്ള പ്രാഥമിക ലക്ഷണങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇന്നുച്ചയോടെ ലഭിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് അദ്ദേഹം. നേരത്തെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തുകയും അതില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്. അതേസമയം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കേരള ഹൗസിന് മുന്നില്‍ നടന്ന യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനുമടക്കം 30 എം.പിമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait