കൊച്ചിയിൽ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

kannur metro
Published on 20 September 2020 7:19 am IST

കൊച്ചി: കൊച്ചിയിൽ എൻ.ഐ.എയുടെ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്‌ട്രേറ്റ് അനുമതി നൽകി.

വർഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരർ. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരർ താമസിച്ചിരുന്നത്. കനകമല ഐ.എസ്‌.ഐ.എസ് ഗൂഡാലോചന കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപുള്ളി മുഹമ്മദ് പോളക്കാനിയേയും ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait