കൊവിഡ് രോഗമുക്തി നിരക്കില്‍ യു.എസിനെ മറികടന്ന് ഇന്ത്യ ഒന്നാമത് 

Published on 19 September 2020 3:08 pm IST
×

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗമുക്തി നേടിയവരുടെ കണക്കില്‍ യു.എസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്. യു.എസില്‍ രോഗമുക്തരായത് 41 ലക്ഷത്തോളം പേരാണ്. 

79.28 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രോഗപ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ആഗോളതലത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഇതുവരെ 16,86,769 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. സമീപകാല ആഴ്ചകളിലായി ഏകദേശം 90,000 പേര്‍ക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. 3.06 കോടി ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.  രോഗവ്യാപന നിരക്ക് ജൂലായില്‍ 7.5 ശതമാനമായിരുന്നെങ്കില്‍ നിലവില്‍ അത് 10.58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait