തദ്ദേശഭരണ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാം; ഓര്‍ഡിനന്‍സിന് അംഗീകാരം

Published on 16 September 2020 3:46 pm IST
×

തിരുവനന്തപുരം: കിടപ്പ് രോഗികള്‍ക്കും കൊവിഡ് രോഗികള്‍ക്കും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനുള്ള ഓര്‍ഡിന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്‌സി വോട്ടോ നടപ്പാക്കണമെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ പ്രോക്‌സി വോട്ടിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് തപാല്‍ വോട്ട് മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍വോട്ട് ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സ്. നിശ്ചിത ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിനുശേഷം രോഗം വരുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടാനും തീരുമാനിച്ചു. നിലവില്‍ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. അത് ആറുമണി വരെയാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait