കതിരൂര്‍ ബോംബ് സ്‌ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍

Published on 16 September 2020 2:59 pm IST
×

കണ്ണൂര്‍: കതിരൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഴിയൂര്‍ സ്വദേശിയും പ്രദേശിക സി.പി.എം നേതാവുമായ ധീരജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. സംഭവം നടന്നിടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. 


 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait