നാറാത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ചു; സഹോദരങ്ങളായ രണ്ടുപേര്‍ പിടിയില്‍

Published on 15 September 2020 11:27 pm IST
×

കണ്ണൂര്‍: നാറാത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് പിടികൂടി. മയ്യില്‍ സ്വദേശികളായ ചന്ദ്രന്‍, സൂര്യന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തില്‍ നിന്ന് മൂന്നര പവന്റെ സ്വര്‍ണം ഇവര്‍ മോഷ്ടിച്ചത്. 

വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ്ണവും പോലീസ് കണ്ടെടുത്തു. ഇന്നലെ ഇവര്‍ മറ്റ് രണ്ട് വീടുകളില്‍ കൂടി മോഷ്ടിക്കാന്‍ കയറിയതായി പോലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കേരളത്തിലാണ് താമസം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait