കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: സലാഹുദ്ദീനെ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി

Published on 15 September 2020 11:17 pm IST
×

കണ്ണൂര്‍: കണ്ണവത്തെ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി. കണ്ണവം ശ്രീ നാരായണ മഠത്തിന് സമീപത്തെ വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. 

കാറിന് പിറകില്‍ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീന്‍ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി വീണ്ടും കാറില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സംഘം സലാഹുദ്ദീനെ കാറില്‍ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നു. സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറുകളും, ബൈക്കും സ്ഥലത്ത് എത്തിച്ച് സംഭവ സമയത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ സഹായത്തോടെ പോലീസ് അക്രമം പുനരാവിഷ്‌കരിച്ചിരുന്നു. സംഭവം നടന്ന കണ്ണവം ചുണ്ടയിലിനും, കൈച്ചേരിക്കും നടുവിലുള്ള വളവില്‍ വച്ചാണ് പുനരാവിഷ്‌കരണം നടന്നത്. പ്രതികളെ നേരിട്ട് കണ്ട അഞ്ച് ദൃക്‌സാക്ഷികളും പോലീസിനൊപ്പമുണ്ടായിരുന്നു.  സ്ഥലത്ത് ഓടിയെത്തിയവരെയും പ്രദേശത്ത് ഉണ്ടായിരുന്നവരെയും കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait