കര്‍ണ്ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published on 15 September 2020 11:11 pm IST
×

കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് പിടികൂടി. കണ്ണൂര്‍ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ സഹോദരന്‍ സുബിത്തും കസ്റ്റഡിയിലുണ്ട്.

കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മൈസൂരില്‍ നിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പോലീസ് ക്ലിയറന്‍സ് ഇല്ലാതെ കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait