കൊവിഡ്: ജില്ലയില്‍ 230 പേര്‍ക്ക് കൂടി രോഗമുക്തി

Published on 15 September 2020 8:34 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 230 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4211 ആയി.

സ്പോര്‍ട്സ് സി.എഫ്.എല്‍.ടി.സി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് 41 പേര്‍ വീതവും ഹോം ഐസോലേഷനില്‍ നിന്ന് 20 പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 19 പേരും എം.ഐ.ടി ഡി.സി.ടി.സി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 18 പേര്‍ വീതവും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 16 പേരും രോഗമുക്തി നേടി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 11 പേരും, പ്രീമെട്രിക് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരും, സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് ഏഴ് പേരും, മിംസ് കണ്ണൂരില്‍ നിന്ന് ആറ് പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരും രോഗമുക്തരായിട്ടുണ്ട്. മുണ്ടയാട് സി.എഫ്.എല്‍.ടി.സി, ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും ആയുര്‍വേദ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ്, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും മലപ്പുറം സി.എഫ്.എല്‍.ടി.സി, എസ്.എം.ഡി.പി.എച്ച് ചെറുകുന്ന്, കാലിക്കറ്റ് സി.എഫ്.എല്‍.ടി.സി, റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait