പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറക്കുന്നതിനെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം 

Published on 15 September 2020 8:09 pm IST
×

കണ്ണപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച്, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ സത്യഗ്രഹം കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം. നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ വി.വി രവീന്ദ്രന്‍, പി.കെ സുധാകരന്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി കാവുങ്കല്‍, കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം കല്യാശ്ശേരി ബ്ലോക്ക് ചെയര്‍മാന്‍ വി.വി മണികണ്ഠന്‍, കോണ്‍ഗ്രസ് ഭാരവാഹികളായ എ. ജനാര്‍ദ്ദനന്‍, പി. ജയചന്ദ്രന്‍, വി. സതീശന്‍, പ്രജീഷ് കീഴറ, എന്‍. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait