അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു 

Published on 15 September 2020 5:19 pm IST
×

അബുദാബി: അബുദാബിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. 

അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്. സഹോദരങ്ങള്‍: അനിത പറശ്ശിനി, പി.സി  അജയന്‍ (ആര്‍ ബാങ്ക് മാനേജര്‍, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്. മൃതദേഹം പാറക്കല്‍ സി. കണ്ണന്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait