സർക്കാരിൻറെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ ധർണ്ണാ സമരം.

kannur metro
Published on 15 September 2020 2:33 pm IST
×

കണ്ണൂർ :- കക്കാട്,ത്രിതല പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് തടഞ്ഞുവെച്ച പിണറായി സർക്കാരിൻറെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ , കക്കാട്, പുഴാതി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ കോർപ്പറേഷൻ പുഴാതി സോണൽ ഓഫീസിന്ന് സമീപം ധർണ്ണാ സമരം സംഘടിപ്പിച്ചു. കക്കാട് മണ്ഡലം പ്രസിഡന്റ്, കെ. മണീശന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ്ജ് ഉൽഘാടനം നിർവ്വഹിച്ചു. ഡി.സി. സി സെക്രട്ടറിമാരായ , സി.വി. സന്തോഷ്, കുക്കിരി രാജേഷ്, ചിറക്കൽ ബ്ലോക്ക് പ്രസിണ്ടന്റ് കല്ലിക്കോടൻ രാഗേഷ്,കൗൺസിലർ സി.കെ വിനോദ്, ശ്രീജ, നാവത്ത് പുരുഷോത്തമൻ , വിഹാസ് അത്താഴക്കുന്ന്,രാജീവൻ മാഷ് , ജലീൽ ചക്കാലക്കൽ, പ്രേംജിത്ത് പൂച്ചാലി , അനുരൂപ്, കെ.വി. അഹമ്മദ്, ശാലിനി, എൻ വി പ്രദീപ്, ദിവാകരൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു. പുഴാതി മണ്ഡലം പ്രസി : സി. മോഹനൻ സ്വാഗതവും, അനൂപ് ബാലൻ നന്ദിയും പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait