കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

kannur metro
Published on 15 September 2020 2:25 pm IST
×

കുഞ്ഞിമംഗലം: രാജിവ് ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ത്രിതല പഞ്ചായത്ത് സംവിധാനത്തെ  പ്ലാൻ ഫണ്ട് നൽകാതെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനത്തെ തകർക്കുന്ന പിണറായി വിജയൻ സർക്കാറിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ  ജയരാജൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമരം ഡി സി സി  ജനറൽ സെക്രട്ടറി നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടനം ചെയ്‌തു .മഹാത്മജിയുടെ സ്വപ്നമാണ്ഗ്രമ സ്വരാജ്, അതിൻ്റെ പൂർത്തികരണമാണ് ത്രിതല പഞ്ചായത്ത് - രാജീവ് ഗാന്ധി വിഭാവനം ചെയ്യിത പദ്ധതിയെ ഫണ്ട് നൽകാതെ തകർക്കുകയാണ് പിണറായി സർക്കാർ ചെയ്യാന്നത്. കോവിഡ് കാലത്ത് മന്ത്രി ഇ.പി.ജയരാജൻ്റ ഭാര്യ ക്വാറൻറിൽ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നത് ലൈഫ് മിഷ്യൻ പദ്ധതിയിൽ കമ്മീഷൻ ആയി ലഭിച്ച കോടി ക്കണക്കിന് രൂപ മാറ്റുന്നതിനു വേണ്ടിയാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.ചടങ്ങിൽ കെ.പി.ശശി, യൂത്ത് കോൺഗ്രസ്റ്റ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അക്ഷയ് പറവൂർ, കെ.ചിണ്ടൻ, വേണുഗോപാലൻ.കെ.തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.വി.സതീഷ് കുമാർ സ്വാഗതവും കെ.ഷിജു നന്ദിയും പറഞ്ഞു. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait