കൊവിഡ്: ജില്ലയില്‍ 135 പേര്‍ക്ക് കൂടി രോഗമുക്തി

Published on 14 September 2020 8:30 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 135 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3981 ആയി. 

സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് 18 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 20 പേരും, റയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് മൂന്ന് പേരുമാണ് രോഗമുക്തരായത്. സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 12 പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 18 പേരും സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും രോഗമുക്തി നേടി. 

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ട് പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 14 പേരും, ആസ്റ്റര്‍ മിംസില്‍ നിന്ന് 17 പേരും, എ.കെ.ജി ആശുപത്രിയില്‍ നിന്ന് എട്ട് പേരും, എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്നും രണ്ട് പേരും, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും ബീച്ച് ഹോസ്പിറ്റലില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഓരോ പേര്‍ വീതവുമാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait