ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്: പയ്യന്നൂരിലും കേസുകള്‍

Published on 14 September 2020 7:27 pm IST
×

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിലും കേസുകള്‍. സ്വര്‍ണ്ണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന മൂന്ന് പരാതികളിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഫാഷന്‍ ഗോള്‍ഡ് ജുവലറിയുടെ പയ്യന്നൂര്‍ ശാഖയില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചവരുടെ പരാതിയിലാണ് കേസ്. മാട്ടൂല്‍ ഹഫ്‌സ് മന്‍സിലില്‍ നൂര്‍ജഹാന്‍, മാട്ടൂല്‍ നൗഷാദ് മന്‍സിലില്‍ ആയിഷ അബ്ദുള്‍ ജലീല്‍, ഇരിണാവ് മടക്കര കീറ്റുകണ്ടി ഹൗസില്‍ ബുഷ്‌റ നൗഷാദ് എന്നിവരാണ് പരാതിക്കാര്‍.

2017 ഓഗസ്റ്റില്‍ നൂര്‍ജഹാനില്‍ നിന്ന് 21 പവനും 2017 ജൂലായ് 18-ന് ആയിഷ അബ്ദുള്‍ ജലീലില്‍ നിന്ന് 20.5 പവനും 2018 ജൂണ്‍ 10-ന് ബുഷ്‌റ നൗഷാദില്‍ നിന്ന് 20 പവനും നിക്ഷേപമായി സ്വീകരിച്ചിരുന്നുവെന്നാണ് പരാതി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait