കേളകം പഞ്ചായത്തിലെ ജീവനക്കാരന് കൊവിഡ്; പഞ്ചായത്ത് ഓഫീസ് അടച്ചു 

Published on 14 September 2020 6:12 pm IST
×

കേളകം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായ കേളകം ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കേളകം ഹൈസ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ പഞ്ചായത്തിലെ ജീവനക്കാരനും മൂന്നുപേര്‍ ചുമട്ടു തൊഴിലാളികളുമാണ്. 

ഇതിനിടെ തൊണ്ടിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ എട്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേളകം ടൗണിലെ മറ്റൊരു വ്യാപാരിക്കും കൊവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ടൗണുമായി ബന്ധപ്പെട്ടവരും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് സൂചന. കേളകം പഞ്ചായത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയ ശേഷം രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait