ക്വാറന്റൈനില്‍ കഴിയവെ സഹകരണ ബാങ്കില്‍ പോയെന്ന ആരോപണം; പ്രതികരണവുമായി ഇ.പി ജയരാജന്റെ ഭാര്യ

Published on 14 September 2020 5:55 pm IST
×

കണ്ണൂര്‍: ക്വാറന്റൈനില്‍ കഴിയവെ സഹകരണ ബാങ്കില്‍ പോയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര. ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അവര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ബാങ്കില്‍ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവര്‍ക്ക് സമ്മാനമായി നല്‍കാന്‍ ആഭരണം എടുക്കുന്നതിനാണ് ബാങ്ക് ലോക്കര്‍ തുറന്നത്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്ര വലിയ തെറ്റാണോയെന്നും അവര്‍ വീഡിയോയില്‍ ചോദിക്കുന്നു. തനിക്ക് ക്വാറന്റൈന്‍ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുന്‍പായി ലോക്കറിലുള്ളവ എടുക്കുന്നതിനു വേണ്ടിയാണ് അന്ന് പോയത്. സത്യാവസ്ഥ എന്താണെന്ന് തന്നോട് അന്വേഷിച്ചിട്ടല്ല അത്തരമൊരു വാര്‍ത്ത പുറത്തുവന്നതെന്നും അവര്‍ വീഡിയോയില്‍ വ്യക്തമാക്കി.

ഇ.പി ജയരാജന്റെ ഭാര്യ ക്വാറന്റൈനില്‍ ഇരിക്കെ അടിയന്തരമായി സഹകരണ ബാങ്കിലെ ലോക്കറിലെത്തിയത് സ്വര്‍ണക്കടത്തുമായുള്ള അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait