കണിയാർവയൽ കാഞ്ഞിലേരി ഉളിക്കൽ റോഡ് പണിയിലെ അഴിമതി അന്വേഷിക്കണം: *സജീവ് ജോസഫ് .

kannur metro
Published on 14 September 2020 5:24 pm IST
×

ഉളിക്കൽ: കണിയാർവയൽ വയൽ,കാഞ്ഞിലേരി, ഉളിക്കൽ റോഡിൻറെ പണി അന്തമായി നീട്ടിക്കൊണ്ടു പോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും, റോഡ് പണിയിൽ വ്യാപകമായി അഴിമതിയും,ക്രമക്കേടുകളുമാണ് കരാറ് കാരൻ ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നു,ഉദ്യോഗസ്ഥരും ഭരണ മുന്നണിയും കരാറ് കാരന് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നും സജീവ് ജോസഫ് ആരോപിച്ചു,  അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കരാറ് കാരെയും പരസ്യ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എ ഐ യു ഡബ്ള്യു സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ  പി ഡബ്ള്യു ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എ ഐ യു ഡബ്ള്യു സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചുഡി സി സി ജനറൽ സെക്രട്ടറി.കെ പി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിജോ മറ്റപ്പള്ളി,അനസ് നബ്റം,ഐബിൻ ജേക്കബ്,പനക്കൽ വാസു,പ്രജീഷ് കോറളായി,ഷാജി മാട്ടറ,പദ്മനാഭൻ നടുവിൽ,കുര്യാക്കോസ്,രാമചന്ദ്രൻ മാസ്റ്റർ, മാത്യു മറ്റത്തിനാനി... എന്നിവർ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്ആർ പി ഷഫീഖ് സ്വാഗതവും കേരളസ്റ്റയിറ്റ് ഓട്ടോ റിക്ഷാ ഡ്രൈവേർ യൂണിയൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് റോയി കാഞ്ഞിലേരി നന്ദിയും പറഞ്ഞു. മാർച്ചിന് സാജിദ് മുസലിയാരത്ത് എൻ വി ഉമ്മർ,ജിൻസ് കാളിയാനി,അബ്ദുൽ മുബാരി,ഫിലിപ്പ് കുട്ടി .എന്നിവർ നേതൃത്വം നൽകി.   


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait