സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധന നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനില്‍

Published on 14 September 2020 5:28 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധന നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ മുഖാന്തരമാക്കും. സ്വകാര്യ പുക പരിശോധന കേന്ദ്രങ്ങളുടെ സംഘടിത തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ടെസ്റ്റ് തുടര്‍ന്നും നിലവിലുള്ള പരിശോധനാ കേന്ദ്രങ്ങളിലായിരിക്കുമെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്ട്വെയറുമായി അവിടത്തെ കമ്പ്യൂട്ടറുകള്‍ ബന്ധിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുമ്പോള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസ് ആയി സന്ദേശം ലഭിക്കും.

2012-ന് ശേഷം പുറത്തിറങ്ങിയ ബി.എസ്- 4 (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണുള്ളത്. എന്നാല്‍, സംസ്ഥാനത്തെ പുക പരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റാണ്. ഒരു വര്‍ഷത്തില്‍ രണ്ട് തവണ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നു. നിയമ പ്രകാരം, നിലവില്‍ ബി.എസ്- 3 മുതലുള്ള പഴയ വാഹനങ്ങള്‍ക്കാണ് 6 മാസത്തെ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2012-ല്‍ ഇറക്കിയ ഉത്തരവ് കേരളത്തില്‍ നടപ്പിലായില്ല. നിയമം നടപ്പിലാക്കണമെന്ന് 2018-ല്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടും സ്ഥാപന ഉടമകള്‍ സംഘടിതമായി ചെറുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ, സര്‍ട്ടിഫിക്കറ്റ് നേടിയ ബി.എസ് 4 വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി നീട്ടി നല്‍കാനാണ് തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait