ലോക്‌സഭയിലെ പതിനേഴ് എം പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

kannur metro
Published on 14 September 2020 5:18 pm IST
×

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പതിനേഴ് എം പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12പേര്‍ ബി ജെ പി അംഗങ്ങളാണ്. ഇന്ന് രാവിലെ ആരംഭിച്ച പാര്‍ലമെന്റിന്റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗംസ്ഥിരീകരിച്ചത്. വൈ എസ് ആര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍, ശിവസേന, ഡി എം കെ , ആര്‍ എല്‍ പി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കൊവിഡ് പകരാതിരിക്കാന്‍ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait